Wednesday, February 25, 2015
ചുംബിലാബാദ്
കവിത.
ചുംബിലാബാദ്
വിമലയാ ആദ്യമായി
എന്നോടു പറഞ്ഞത്
ചുംബിച്ചിട്ടാണത്രെ
അവളും അവനും. ..
മരങ്ങൾക്കുള്ളിൽ നിന്നും
കുരച്ചു പുറത്തുചാടിയ
നിഴലുകൾപോലെ ഞാൻ
കട്ടിലിൽ കിടന്ന്
ഞരങ്ങിയും മൂളിയും
ഇരുട്ടിന്റെ ഉറക്കം കെടുത്തി
അന്നുരാത്രി തീരുമാനമെടുത്തു
ഒന്നു ചുംബിക്കണമെന്ന്
ഒടുവിൽ ഞങ്ങൾ എല്ലാം മറന്ന്
മറൈൻ ഡ്രൈവിൽവച്ച്
രഹസ്യമായി പ്രണയത്തിന്റെ
ആദ്യാക്ഷരം വരച്ച നിമിഷം
പെട്ടെന്ന് മിന്നലും ഇടിയും
മുകളിലൂടെ പാഞ്ഞുപോയി
പിറകിലൂടെ പോയവരുടെ
നിഴലുകളെമാത്രം നോക്കിയിരുന്നു
'ചുംബനം' സംവാദങ്ങളും
ചാനൽ ചർച്ചകളുമായി
സൈബർ സ്ക്രീനിലെ
ലോകകാഴ്ചകളായി
വെള്ളക്കോട്ടിലെ കറുത്തവരകളായി
രാഷ്ട്രീയ നേതാക്കൾ
മത നേതാക്കൾ
ജനകീയ പോലീസ്
സദാചാര പോലീസ്
എല്ലാവരും ഏറ്റെടുത്തു
ആർക്കും ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല
ഞങ്ങൾ എന്തിനു ചുംബിച്ചെന്ന്.
* * *
ചുംബിലാബാദ്
വിമലയാ ആദ്യമായി
എന്നോടു പറഞ്ഞത്
ചുംബിച്ചിട്ടാണത്രെ
അവളും അവനും. ..
മരങ്ങൾക്കുള്ളിൽ നിന്നും
കുരച്ചു പുറത്തുചാടിയ
നിഴലുകൾപോലെ ഞാൻ
കട്ടിലിൽ കിടന്ന്
ഞരങ്ങിയും മൂളിയും
ഇരുട്ടിന്റെ ഉറക്കം കെടുത്തി
അന്നുരാത്രി തീരുമാനമെടുത്തു
ഒന്നു ചുംബിക്കണമെന്ന്
ഒടുവിൽ ഞങ്ങൾ എല്ലാം മറന്ന്
മറൈൻ ഡ്രൈവിൽവച്ച്
രഹസ്യമായി പ്രണയത്തിന്റെ
ആദ്യാക്ഷരം വരച്ച നിമിഷം
പെട്ടെന്ന് മിന്നലും ഇടിയും
മുകളിലൂടെ പാഞ്ഞുപോയി
പിറകിലൂടെ പോയവരുടെ
നിഴലുകളെമാത്രം നോക്കിയിരുന്നു
'ചുംബനം' സംവാദങ്ങളും
ചാനൽ ചർച്ചകളുമായി
സൈബർ സ്ക്രീനിലെ
ലോകകാഴ്ചകളായി
വെള്ളക്കോട്ടിലെ കറുത്തവരകളായി
രാഷ്ട്രീയ നേതാക്കൾ
മത നേതാക്കൾ
ജനകീയ പോലീസ്
സദാചാര പോലീസ്
എല്ലാവരും ഏറ്റെടുത്തു
ആർക്കും ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല
ഞങ്ങൾ എന്തിനു ചുംബിച്ചെന്ന്.
* * *
Subscribe to:
Posts (Atom)