Sunday, May 17, 2015

ഉപ്പ്

കവിത.

ഉപ്പിന്റെ
വെളുപ്പ് കണ്ട്
ഉപ്പിനെ പ്രണയിച്ചു

കാലങ്ങൾ
കാത്തിരുന്നു
ഒടുവിൽ
ഉപ്പുഡപ്പിയുടെ
അടപ്പുതുറന്ന്
ഉപ്പ് തൊട്ട്
നാവിൽ വച്ചു
അന്നുമുതൽ
ഉപ്പിനെ
എനിക്കുവെറുപ്പാണ്

പക്ഷേ,
വീട്ടിലുണ്ടാക്കുന്ന
ഓരോ കറിക്കും
ഉപ്പില്ലാതിരുന്നാൽ
വെറുപ്പ് അവളോടും.
        * * *

( 'മറീനയിലെ പ്രതിമകൾ' - ഫേബിയൻ ബുക്സ്. )

No comments:

Post a Comment